Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDR Charges

Kottayam

യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് എം​ഡി​ആ​ര്‍ ചാ​ര്‍​ജ്: ആ​ശ​ങ്ക​യിൽ വ്യാ​പാ​രിസ​മൂ​ഹം

ച​ങ്ങ​നാ​ശേ​രി: ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ വ്യാ​പാ​ര മേ​ഖ​ല​യി​ലും യു​പി​ഐ വ​ലി​യൊ​രു മാ​റ്റ​മായിരുന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ഒ​രു​പോ​ലെ സൗ​ക​ര്യ​പ്ര​ദ​മാ​യ സം​വി​ധാ​ന​മാ​യി യു​പി​ഐ മാ​റി​. എ​ന്നാ​ല്‍ യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് പു​തുതാ​യി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന എം​ഡി​ആ​ര്‍ ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച് വ്യാ​പാ​രസ​മൂ​ഹ​ത്തി​ല്‍ സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​യും ഉ​യ​രു​ക​യാ​ണ്. ര​ണ്ടാ​യി​രം രൂ​പ​യ്ക്കു​മേ​ലു​ള്ള യു​പിഐ ​ഇ​ട​പാ​ടു​ക​ള്‍​ക്ക് എം​ഡി​ആ​ര്‍ ചാ​ര്‍​ജ് ഏര്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ് നി​ര്‍​ദേ​ശ​മെ​ങ്കി​ലും അ​ഞ്ഞൂ​റ്, ആ​യി​രം രൂ​പ ഇ​ട​പാ​ടു​ക​ളി​ലും ചാ​ര്‍​ജ് ഈ​ടാ​ക്ക​പ്പെ​ടു​മോ എ​ന്ന​ ആശ‌ങ്കയിലാണ് വ്യാപാരികൾ.

ഒ​രു ഇ​ട​പാ​ടി​ല്‍ ചെ​റി​യ ​തു​ക മാ​ത്ര​മാ​യി തോ​ന്നു​ന്ന ചാ​ര്‍​ജ് ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ഇ​ട​പാ​ടു​ക​ളും വ​ര്‍​ഷം മു​ഴു​വ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ട​പാ​ടു​ക​ളും ന​ട​ക്കു​മ്പോ​ള്‍ വ​ലി​യൊ​രു തു​ക​യാ​യി മാ​റും. 500, 1000, 1500, 2000, 3000, 5000, 10000, 20000 എ​ന്നി​ങ്ങ​നെ ഇ​ട​പാ​ടു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഓ​രോ ഇ​ട​പാ​ടി​ന്‍റെ​യും സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ചാ​ര്‍​ജ് അ​ട​യ്ക്കേ​ണ്ടിവ​രു​മ്പോ​ള്‍ വ്യാ​പാ​രി​ക​ള്‍​ക്ക് സാ​മ്പ​ത്തി​കബാ​ധ്യ​ത​യ്‌​ക്കൊ​പ്പം അ​ധി​ക അ​ക്കൗ​ണ്ടിം​ഗ് ജോ​ലി​ക്കും വ​ഴിതെ​ളി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ചെ​റി​യ ചെ​ല​വു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ പോ​യാ​ല്‍ വ​ര്‍​ഷാ​വ​സാ​ന​ത്തി​ല്‍ അ​ത് വ​ലി​യൊ​രു ബാ​ധ്യ​ത​യാ​യി മാ​റു​മെ​ന്നാ​ണ് വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക.

‌പ്രതികരണം

വ്യാ​പാ​രി​യു​ടെ വി​ല്‍​പ്പ​നത്തു​ക​യും ബാ​ങ്കി​ല്‍ ല​ഭി​ക്കു​ന്ന
തു​ക​യും ത​മ്മി​ല്‍ വ്യ​ത്യാ​സം ഉ​ണ്ടാ​കും

പ്ര​ത്യേ​കി​ച്ച് 1.5 മു​ത​ല്‍ ര​ണ്ട് ശ​ത​മാ​നം വ​രെ മാ​ത്രം ലാ​ഭ​ മാ​ര്‍​ജി​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ല​ച​ര​ക്ക്, ഭ​ക്ഷ്യ​ധാ​ന്യ, സെ​മി ഹോ​ള്‍​സെ​യി​ല്‍ തു​ട​ങ്ങി​യ വ്യാ​പാ​ര മേ​ഖ​ല​ക​ളി​ല്‍ ചെ​റി​യൊ​രു ശ​ത​മാ​നം ഇ​ട​പാ​ട് ചാ​ര്‍​ജ് പോ​ലും നി​സാ​ര​മാ​യി കാ​ണാ​നാ​വി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് പ്ര​തി​ദി​നം 50,000രൂ​പ യു​പി​ഐ​ലൂ​ടെ ല​ഭി​ക്കു​ന്നു​വെ​ന്ന് ക​രു​തു​ക. അ​തി​ല്‍ 500 മു​ത​ല്‍ 20,000രൂ​പ വ​രെ​യു​ള്ള വി​വി​ധ തു​ക​ക​ളി​ലു​ള്ള നി​ര​വ​ധി ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടാ​യേ​ക്കാം. ചാ​ര്‍​ജ് ബാ​ധ​ക​മാ​യ ഇ​ട​പാ​ടു​ക​ളി​ല്‍ മ​ര്‍​ച്ച​ന്‍റ്സ് ഡി​സ്‌​കൗ​ണ്ട് റേ​റ്റും അ​തി​ന്മേ​ലു​ള്ള ജി​എ​സ്ടി​യും കു​റ​ച്ച ശേ​ഷ​മാ​യി​രി​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ തു​ക എ​ത്തു​ക. ഇ​തോ​ടെ വ്യാ​പാ​രി​യു​ടെ വി​ല്‍​പ്പ​നത്തുക​യും ബാ​ങ്കി​ല്‍ ല​ഭി​ക്കു​ന്ന തു​ക​യും ത​മ്മി​ല്‍ വ്യ​ത്യാ​സം ഉ​ണ്ടാ​കും.
ഇ​ത് ബാ​ങ്ക് റി​ക്ക​ണ്‍​സി​ലി​യേ​ഷ​ന്‍, അ​ക്കൗ​ണ്ടിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ലെ എ​ന്‍​ട്രി​ക​ൾ‍, ഉ​പ​ഭോ​ക്തൃ ലെ​ഡ്ജ​ര്‍, ജി​എ​സ്ടി ഇ​ന്‍​പു​ട്ട് ടാ​ക്‌​സ് ക്രെ​ഡി​റ്റ് എ​ന്നി​വ കൃ​ത്യ​മാ​യി പൊ​രു​ത്ത​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​ധി​ക ജോ​ലി​യും സ​ങ്കീ​ര്‍​ണ​ത​യും സൃ​ഷ്ടി​ക്കും.

തോം​സ​ണ്‍ മാ​ത്യു, എം.​എ​സ്.​ മാ​ത്യു ആ​ൻഡ് ക​മ്പ​നി
ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റി​ലെ വ്യാ​പാ​രി

ചെ​റി​യ തു​ക​ക​ള്‍ ചേ​ര്‍​ന്ന് വ​ലി​യ സാ​മ്പ​ത്തി​കബാ​ധ്യ​ത​യാ​കും

ഒ​രു വ്യാ​പാ​രി​യു​ടെ ലാ​ഭ​ത്തി​ല്‍ 0.4 ശ​ത​മാ​നം എ​ന്ന​ത് കേ​ള്‍​ക്കു​മ്പോ​ള്‍ ചെ​റുതാ​യി തോ​ന്നാം. എ​ന്നാ​ല്‍ 1.52 ശ​ത​മാ​നം മാ​ത്രം ലാ​ഭ​ മാ​ര്‍​ജി​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ലാ​ഭ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വി​ന് ഇതു കാ​ര​ണ​മാ​കും.
അ​മ്പ​ത് കി​ലോ തൂ​ക്ക​മു​ള്ള ഒ​രു​ചാ​ക്ക് പ​ഞ്ച​സാ​ര​യ്ക്ക് 2550 രൂ​പ വി​ല​വ​രും. 12.50രൂ​പ​യാ​ണ് ലാ​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​തി​ല്‍ 0.4(പോ​യി​ന്‍റ് നാ​ല്)​ശ​ത​മാ​നം ജി​എ​സ്ടി അ​ട​യ്ക്ക​ണം. ഇ​തു​ ര​ണ്ടു​ംകൂ​ടി ഒ​മ്പ​തു​ രൂ​പ​യാ​കും. 12.50 രൂ​പ ലാ​ഭ​ത്തി​ല്‍ ഒ​മ്പ​തു​രൂ​പ ന​ഷ്ട​പ്പെ​ട്ടാ​ല്‍ പി​ന്നെ 3.50 രൂ​പ​ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വ​ര്‍​ഷം മു​ഴു​വ​ന്‍ ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ഈ ​ചെ​റി​യ തു​ക​ക​ള്‍ ചേ​ര്‍​ന്ന് വ​ലി​യൊ​രു സാ​മ്പ​ത്തി​കബാ​ധ്യ​ത​യാ​യി മാ​റും.
അ​തു​കൊ​ണ്ട് യു​പി​ഐ പോ​ലു​ള്ള ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ളു​ടെ യഥാ​ര്‍​ഥ​മാ​യ സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​താ​ണ്.
ഇ​ത്ത​രം മാ​റ്റ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​മു​മ്പ് വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​മാ​യി വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ത്ത​ണം.

ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ്, മ​ര്‍​ച്ച​ന്‍റ്​സ്
അ​സോ​സി​യേ​ഷ​ന്‍ ച​ങ്ങ​നാ​ശേ​രി

Latest News

Corehub Up